കടത്തുകാരൻ കുരങ്ങച്ചാർക്കൊപ്പം ഒരു തോണിയാത്ര പോയാലോ..... കവിത വായിക്കാം

#സരസന്‍ എടവനക്കാട്

കുക്കുടു കാട്ടിൽ
കുളു കുളു നീറ്റിൽ
കടത്തുകാരൻ
കുരങ്ങച്ചാർ !
വെള്ളം കണ്ടാൽ
കുതിച്ചു പായും
വള്ളം തുഴയാൻ
ബഹുകേമൻ
പുതു പുതു തോണീൽ
കൊതുമ്പു തോണീൽ
വരി വരി കയറാൻ
ആരെല്ലാം?
കൊമ്പനാന
വമ്പൻ പുലിയും
കൂടെ ഞാനും
യാത്രക്കാർ !

Content Highlights: Features a whimsical story of a monkey boatman, Engaging rhythmic structure suitable for children