മുട്ടൻ വടിയുമായി കിട്ടുമ്മാവൻ വന്നേ...... കവിത വായിക്കാം

#പ്രിയ

കാച്ചിയ പാല്

കുടിക്കാൻ നേരം

പാച്ചുവുമപ്പുവു

മടിയോടടിയായ്

അങ്ങോട്ടടിയായ്

ഇങ്ങോട്ടടിയായ്

മ്യാവൂ മ്യാവൂ ലഹളകളായി...

മോന്തയ്ക്കിട്ടൊരു

മാന്തു കൊടുത്തു

താടിക്കിട്ടൊരു

തട്ടു കൊടുത്തു

മുട്ടൻ വടിയും കയ്യിലെടുത്ത്

കിട്ടുമ്മാവൻ വന്നൊരു നേരം

പാച്ചുവുമോടി അപ്പുവുമോടി

എത്താക്കൊമ്പിൽ

എത്തിപ്പറ്റി

അവിടെ നിന്നു

വിളിച്ചു പറഞ്ഞു

മ്യാവൂ സോറി

മ്യാവൂ സോറി!

Content Highlights: Engaging and humorous poem about two cats fighting for milk