കൊച്ചുകുറുക്കന്റെ ഉച്ചക്കിറുക്ക്! കവിത വായിച്ചാലോ

ഉച്ചക്കിറുക്കൻ കൊച്ചുകുറുക്കൻ
ഉച്ചയ്ക്ക് ചിക്കൻ കഴിക്കാൻ
ഒച്ചയില്ലാത്ത വീടൊന്നു കണ്ട്
കിച്ചന്റെ വാതിൽക്കൽ ചെന്നു!
ചിക്കിച്ചികയും പൂങ്കോഴിയപ്പോൾ
'കൊക്കര' കൂവിപ്പറന്നു
ഒറ്റക്കുതിപ്പിൽ ചാടി, കുറുക്കൻ
ഉച്ചിയുംകുത്തി മറിഞ്ഞു!
Content Highlights: Malayalam poem about Fox