കോലോണ്ടു കൊട്ടുന്ന ചെണ്ട കണ്ടോ! കവിത വായിക്കാം

ചെണ്ട കണ്ടോ നല്ല ചെണ്ട
ഡിണ്ടക്കം മിണ്ടുന്ന ചെണ്ട.
മുണ്ടു തോളത്തിട്ടു തൂക്കി
കോലോണ്ടു കൊട്ടുന്ന ചെണ്ട.
ചെണ്ടകൊട്ടുന്നതു കണ്ട്
ആണ്ടപ്പൻ ദേണ്ടേ വരുന്നു!
ചെണ്ടക്കോൽ രണ്ടെണ്ണമുണ്ട്
മിണ്ടണ്ടടുത്തെങ്ങും പോണ്ട.
മണ്ടയ്ക്കടിയങ്ങു കൊണ്ട്
ശണ്ഠയിടാനും വരണ്ട!
Content Highlights: Features traditional Malayalam rhyme about playing the Chenda.