കുഞ്ഞുങ്ങൾക്ക് നല്ല കുട്ടിക്കാലം സമ്മാനിക്കാൻ രക്ഷിതാക്കൾ പാലിക്കേണ്ട കാര്യങ്ങൾ

കുട്ടിക്കാലത്തെ അനുഭവങ്ങളാണ് ജീവിതത്തിന്റെ അടിത്തറ. ഉറച്ച അടിത്തറയുള്ള നല്ല ജീവിതം കെട്ടിപ്പടുക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് നല്ലൊരു കുട്ടിക്കാലം സമ്മാനിക്കാം.

അതിന് അച്ഛനമ്മമാർ പാലിക്കേണ്ട ചില കാര്യങ്ങൾ:

  • കുഞ്ഞുങ്ങളോട് സത്യം മാത്രം പറയുക.
  • ചിട്ടയായ ഒരു ജീവിതക്രമം പാലിക്കുക. ആരോഗ്യകരമായ ഭക്ഷണശീലം വ്യായാമം തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടും.
  • സ്ഥിരോത്സാഹം ഉള്ളവരായിരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഈ സ്വഭാവം സ്ഥിരതയുള്ള തീരുമാനങ്ങൾ എടുക്കാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കും.
  • ക്ഷമിക്കാനും തെറ്റു ചെയ്താൽ ക്ഷമ പറയാനും കുഞ്ഞുങ്ങളെ പഠിപ്പിക്കാം. അതിന് അച്ഛനമ്മമാർ സ്വയം മാതൃകയാവുക.
  • എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.
  • കുഞ്ഞുങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ പിശുക്ക് കാണിക്കരുത്. ഒന്നുചേർത്തുപിടിക്കുമ്പോഴും നെറുകയിൽ ഒരുമ്മ കൊടുക്കുമ്പോഴും അവരുടെ ഉള്ളം നിറയുന്നത് നിങ്ങൾക്ക് അറിയാനാകും.
  • തിരക്കുകൾക്കിടയിലും മക്കൾക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുക.
  • അനാവശ്യ ആശങ്കകളും സംശയങ്ങളും ഒഴിവാക്കി തെളിഞ്ഞ വ്യക്തിത്വത്തിനുടമകൾ ആയിരിക്കുക. ആ തെളിച്ചം കുഞ്ഞുങ്ങളിലേക്ക് പകരട്ടെ.
  • ഏതു സാഹചര്യത്തിലും കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുക. അരുതെന്ന് പറയേണ്ട ഇടങ്ങളിൽ അരുത് എന്ന് ഉറക്കെ പറയാനുള്ള ധൈര്യം കുഞ്ഞുമനസ്സിൽ നിറയ്ക്കാനും മറക്കരുത്.

Content Highlights: Always speak the truth to children to build trust., Maintain a disciplined lifestyle with healthy eating and exercise.