കുട്ടികളുടെ കൈയക്ഷരം മോശമാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വലിയ ക്ലാസ്സുകളിൽ എത്തിയാലും പൊതുവെ കുട്ടികളെപ്പറ്റി പറഞ്ഞുകേൾക്കുന്ന പ്രശ്നമാണ് കൈയക്ഷരം മോശമാണ് എന്നത്. ഒന്നു ശ്രദ്ധിച്ചാൽ ചെറുപ്പത്തിൽ തന്നെ ഈ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ.
എഴുത്തും വായനയുമൊക്കെ സ്കൂളിൽ ചേർത്തിട്ടു മതി. പക്ഷേ, കൈവഴക്കത്തിനുള്ള പരിശീലനങ്ങൾ നേരത്തെ തുടങ്ങണം.
പെൻസിലുപയോഗിച്ച് കുത്തുകൾ യോജിപ്പിക്കുന്നതും വഴികണ്ടുപിടിക്കുന്നതുമൊക്കെ കുഞ്ഞുങ്ങളെ കൈവഴക്കത്തിനു സഹായിക്കും. മിന്നാമിന്നിപോലുള്ള പ്രസിദ്ധീകരണങ്ങൾ ഇത്തരത്തിൽ തയ്യാറാക്കിയിട്ടുള്ളവയാണ്.
ക്രയോൺസ് ഉപയോഗിച്ച് നിറംകൊടുക്കുന്നത് വിരലുകളിലെ പേശികളെ ബലപ്പെടുത്തും. സ്കെച്ച് പെൻ അതുകഴിഞ്ഞ് മതി.
കുട്ടി പിന്നീട് എഴുതാൻ തുടങ്ങിയാൽ പെൻസിൽ പിടിക്കുന്നത് നേരെയാണോ എന്ന് പരിശോധിക്കണം. അല്ലെങ്കിൽ അത് ശരിയാക്കാനുള്ള നിർദേശങ്ങൾ നൽകുക.
കോപ്പിപുസ്തകങ്ങളിൽ നിർദേശിച്ചിരിക്കുന്ന വരകൾക്കിടയിലാണ് അവർ എഴുതുന്നതെന്ന് ഉറപ്പുവരുത്തണം. ധൃതിപിടിച്ചെഴുതാൻ പ്രേരിപ്പിക്കരുത്.
ആവശ്യത്തിന് വലുപ്പത്തിൽ ഉരുട്ടിഎഴുതണമെന്ന് ഇടയ്ക്കിടെ ഓർമിപ്പിക്കുക.
മോൻ/മോൾ എഴുതിയത് മോനുതന്നെ വായിക്കാൻ ബുദ്ധിമുട്ടാവരുത് എന്ന് പറഞ്ഞുകൊടുക്കണം.
'നിന്റെ കൈയക്ഷരം മോശമാണ്'എന്നുപറഞ്ഞ് ഒരിക്കലും അവരുടെ ആത്മവിശ്വാസം കെടുത്തരുത്.
Content Highlights: Struggling with your child`s messy handwriting? Discover simple, effective tips for better penmanship from an early age. Boost confidence and clarity!