അസുഖം ഒരു കുറ്റമല്ല; ഇടയ്ക്കിടെ അസുഖം വരുന്നവരാണ് കുട്ടികൾ... ശ്രദ്ധിക്കാം ചില കാര്യങ്ങൾ

കുട്ടികളുടെ ഭക്ഷണശീലങ്ങളും മറ്റും വളർച്ചയ്ക്കനുസരിച്ച് മാറിമാറി വരും. അതോർത്ത് ടെൻഷൻ വേണ്ട. മിക്ക കുട്ടികളും ഇടയ്ക്കിടെ അസുഖം വരുന്നവരാണ്. സ്‌കൂളിൽ പോയിത്തുടങ്ങിയാൽ പിന്നെ അതുകൂടും. ഇക്കാര്യത്തിൽ ചിലതു ശ്രദ്ധിക്കാം.

  • അസുഖമുള്ളപ്പോൾ സ്‌കൂളിലേക്ക് ഉന്തിത്തള്ളി വിടാതെ പൂർണമായി മാറുംവരെ കാത്തിരിക്കുക. മറ്റുകുട്ടികൾക്കു കൂടി അസുഖം വരാതിരിക്കാൻ അത് സഹായിക്കും.
  • മഴക്കാലം മാറുംവരെ മഴ നനയാതെ ശ്രദ്ധിക്കാൻ പറയാം.
  • തുമ്മുമ്പോഴും ജലദോഷമുള്ളപ്പോഴുമൊക്കെ തൂവാല ഉപയോഗിക്കാൻ ശീലിപ്പിക്കണം.
  • സ്വയം ചികിത്സ അരുത്.
  • എപ്പോഴും അസുഖമാണെന്നും മറ്റും കുട്ടികളുടെ മുൻപിൽ വച്ച് പറയരുത്. അതവരുടെ ആത്മവിശ്വാസം കെടുത്തും.
  • പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പോഷകാഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • കുട്ടികളെ ദേഹമനങ്ങി കളിക്കാൻ അനുവദിക്കുക.

Content Highlights: Keep sick children at home until fully recovered to prevent spreading illness.