ചിത്രത്തിന് നിറം നൽകും എഐ വിരുതൻ

#സൂരജ് ചീക്കിലാട്ട്
പെറ്റാലിക്ക പെയ്ൻ്‍റ്
പെറ്റാലിക്ക പെയ്ൻ്‍റ്

ചിത്രം വരക്കാൻ ഇഷ്ടമില്ലാത്ത കൂട്ടുകാരില്ലല്ലോ? നമ്മൾ വരച്ച ചിത്രങ്ങൾക്ക് അടിപൊളിയായി നിറം നൽകാൻ സഹായിക്കുന്ന ഒരു അടിപൊളി എഐ ചങ്ങാതിയെ പരിചയപ്പെട്ടാലോ? 
അവനാണ് Petalica Paint. 

ഇവിടെയുള്ള ചിത്രങ്ങൾ ശ്രദ്ധിക്കൂ.. പെൻസിലുപയോഗിച്ച് വരച്ചതാണ് ആദ്യത്തെ ചിത്രം. അതിന് എഐ ചങ്ങാതി നിറം നൽകിയത് രണ്ടാമത്തെ ചിത്രവും. നോക്കൂ.. എന്ത് ഭംഗിയാണല്ലേ? ഇങ്ങനെ ഏത് ചിത്രവും ഭംഗിയായി എഐ ഉപയോഗിച്ച് നിറം നൽകുന്ന വിദ്യ നമുക്കും പഠിക്കാം.

ബ്രൗസറിൽ https://petalica.com എന്ന് സെർച്ച് ചെയ്താൽ ചങ്ങാതിയുടെ അടുത്തെത്താം. Colorize a sample image എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ എഐ ചങ്ങാതി കുറച്ച് ചിത്രങ്ങൾക്ക് നിറം നൽകി കാണിച്ച് തരും. അവയെല്ലാം നമ്മൾ കണ്ടുമനസിലാക്കണം. എന്തെങ്കിലും സംശയം തോന്നിയാൽ മുകളിലെ Help ബട്ടൺ അമർത്തിയാൽ മതി, യൂട്യൂബിൽ നിറം നൽകുന്ന വീഡിയോ കാണാം. 
ഇനി തുടങ്ങാം
നമ്മൾ വരച്ച ചിത്രം Upload sketch image എന്ന ഭാഗത്ത് അപ്‌ലോഡ് ചെയ്താൽ മതി, നിമിഷങ്ങൾക്കുള്ളിൽ അവ കളർഫുളായി മാറും. കളർ നൽകിയ ചിത്രങ്ങളിൽ നമുക്ക് മാറ്റം വരുത്തണമെങ്കിൽ സൈഡിലുള്ള പെൻസിൽ ടൂളുകൾ ഉപയോഗിച്ചാൽ മതി. 
Petalica Paint - നൊപ്പം വെക്കേഷൻ കളറാക്കിക്കോളൂ..

Content Highlights: petalica paint is helpful for colouring images