മുറിയിൽകയറിയ ഭൂതം ആരാണ്? സനുക്കുട്ടന്റെ കഥ വായിച്ചോളൂ...

സനുക്കുട്ടൻ ചിത്രം വരച്ചുകൊണ്ടിരുന്നപ്പോഴാണ് കറണ്ടു പോയത്. രാത്രിയല്ലേ? മുറിയിലാകെ ഇരുട്ടു നിറഞ്ഞു. അപ്പോഴെന്തോ ഒന്ന് സനുക്കുട്ടനെ മുട്ടിയുരുമ്മി മുറിയിലൂടെ പാഞ്ഞു പോയി. തൊട്ടു പിന്നാലെ പാത്രങ്ങളും ഗ്ലാസുമൊക്കെ ചടപട വീഴുന്ന ശബ്ദവും. ''അമ്മേ, പേടിയാവുന്നേ... ഭൂതം വന്നേ...'', സനുക്കുട്ടൻ കരച്ചിൽ തുടങ്ങി. പക്ഷേ, അതിനിടെ കറണ്ടു വന്നു. തെളിഞ്ഞു കത്തിയ ബൾബിന്റെ വെട്ടത്തിൽ ആ കാഴ്ച കണ്ട് സനുക്കുട്ടന് ചിരി വന്നു. ഭൂതത്തെപ്പോലെ പാഞ്ഞുപോയി പാത്രങ്ങളൊക്കെ തട്ടി മറിച്ച് ഇരുട്ടത്ത് പൊല്ലാപ്പുണ്ടാക്കിയ വിരുതൻ അതാ അവിടെ നിൽക്കുന്നു. ഭൂതവും പ്രേതവുമൊന്നുമല്ല സനുക്കുട്ടന്റെ പുന്നാര പൂച്ചക്കുട്ടനായിരുന്നു അത്.

Content Highlights: Engaging short story for children in Malayalam, Relatable fear of the dark and ghosts turned into a funny surprise