മിട്ടുപ്പൂച്ചയുടെയും ചിട്ടുപ്പൂച്ചയുടെയും വികൃതി മാറിയ കഥ വായിച്ചാലോ?

വികൃതികളായ രണ്ട് പൂച്ചക്കുട്ടികളായിരുന്നു മിട്ടുവും ചിട്ടുവും. രണ്ടുപേരും എന്നും വഴക്കാണ്.

ഒരു ദിവസം കളിച്ചുനടക്കുമ്പോൾ ആരോ കളഞ്ഞിട്ടുപോയ ഒരു ബലൂൺ അവർ കണ്ടു. ''ഹായ്, നല്ല ബലൂൺ. ഇത് എനിക്ക് വേണം!'', മിട്ടു ഓടിച്ചെന്ന് ബലൂണിന്റെ ചരടിൽ പിടിച്ചു.

''ഹും ഇത് ഞാനാ ആദ്യം കണ്ടത്. ഈ ബലൂൺ എന്റെയാ!'', ചിട്ടുവും വിട്ടില്ല. അവനും ബലൂണിന്റെ ചരടിൽ പിടിച്ച് വലിയായി.

പിടിവലിക്കിടെ അവരുടെ നഖംകൊണ്ട് ബലൂൺ 'ഠപ്പോ' എന്ന് പൊട്ടി. അതോടെ രണ്ടാൾക്കും സങ്കടമായി. 'ഛെ വഴക്ക് കൂടിയതാ പ്രശ്‌നമായത്!' അവർക്ക് മനസ്സിലായി. അന്നുമുതൽ രണ്ടാളും വഴക്കൊക്കെ നിർത്തി നല്ലവരായി.

Content Highlights: Two mischievous kittens learn the consequences of fighting., A broken balloon teaches them the value of cooperation.