തുമ്മൽ ഉപകാരമായ കിച്ചുപ്പൂച്ചയുടെ കഥ വായിച്ചാലോ?

ഉണ്ണിമോളുടെ കുഞ്ഞൻപൂച്ചക്കുട്ടനാണ് കിച്ചു. കിച്ചുവിനെ പിടിക്കാൻ തക്കം പാർത്തു നടക്കുകയാണ് ഡപ്പുപൂച്ച.
ഒരുദിവസം രാവിലെ എഴുന്നേറ്റപ്പോൾ മുതൽ കിച്ചുവിന് തുമ്മലോടു തുമ്മൽ. അവൻ കറങ്ങിനടക്കാൻ പോകാതെ മുൻവശത്തെ മാവിൻചോട്ടിൽ കിടന്നുമയങ്ങി. അപ്പോഴാണ് ഉണ്ണിമോൾ വന്നത്.
'കിച്ചൂ...ഞാനും അമ്മയും പുറത്തുപോകുവാണേ. മിടുക്കനായിരിക്കണേ!'', ഉണ്ണിമോൾ പറഞ്ഞു. കിച്ചുതലകുലുക്കി. ഓരോന്നാലോചിച്ച് അവൻ അവിടെത്തന്നെ കിടന്നു.
അപ്പോഴാണ് ഡപ്പുവിന്റെ വരവ്. പമ്മിപ്പമ്മി അവൻ കിച്ചുവിന്റെ തൊട്ടുപുറകിലെത്തി. കിച്ചുവാണെങ്കിലോ ഇതൊന്നും അറിഞ്ഞില്ല. പക്ഷേ, പെട്ടെന്ന് അവനൊരു തുമ്മൽ: ''ഹാച്ഛീ!''
തുമ്മൽ കേട്ടതും ഡപ്പു ഞെട്ടിപ്പോയി. എന്താണെന്ന് ശ്രദ്ധിക്കാതെ അവൻ പേടിച്ച് വന്ന വഴിയേ ഓടെടാ ഓട്ടം.
Content Highlights: Engaging children's story featuring Kichu the cat and Unnimol