കൂട്ടുകാർ കൊടുത്ത സർപ്രൈസ് ! ചിമ്പനാനയുടെ പിണക്കം മാറിയ കഥ വായിക്കാം

പഞ്ചപാവമായിരുന്നു ചിമ്പനാന. ഒരുദിവസം ചങ്ങാതിയായ മിട്ടുമുയൽ ചിമ്പനെ എന്തോ പറഞ്ഞ് കളിയാക്കി. ഉടനെ ചിമ്പൻ ''ങീ...ങീ...'' എന്ന് കരയാൻ തുടങ്ങി. അമ്മയാന എത്ര ആശ്വസിപ്പിച്ചിട്ടും അവൻ കരച്ചിൽ നിർത്തിയില്ല. കൂട്ടുകാരോട് പിണങ്ങി അവൻ പിന്നീട് കളിക്കാനും പോയില്ല.
പിറ്റേന്ന് രാവിലെ ചിമ്പനാന കൂർക്കം വലിച്ചുറങ്ങുകയായിരുന്നു. അപ്പോഴതാ അമ്മ വന്നു വിളിക്കുന്നു: ''ചിമ്പാ, ഒന്നുവേഗം പുറത്തേക്കു വന്നേ!'' അതുകേട്ട് ചിമ്പനാന മടിച്ചുമടിച്ചു പുറത്തേക്കു ചെന്നു. അവിടെയതാ മിട്ടുമുയലും, കിച്ചുക്കുരങ്ങനും, ചിപ്പു എലിയുമെല്ലാം.
ചിമ്പനെ കണ്ടപ്പോൾ അവർ ഒന്നിച്ചുപാടി: ''ഹാപ്പീ ബർത്ത് ഡേ!'' അപ്പോഴാണ് അന്ന് പിറന്നാളാണെന്ന കാര്യം അവനോർത്തത്. പിണക്കം മാറിയ അവൻ ചങ്ങാതിമാർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ചു.
Content Highlights: A heartwarming tale about friendship and forgiveness., Illustrates the importance of celebrating special moments with friends.