അനിയന്റെ ജയം| മുത്തശ്ശിരാമായണം| Podcast |Episode 5

ഒരിക്കൽ രാമലക്ഷ്മണ ശത്രുഘ്‌നന്മാർ പന്തുകളിക്കുകയായിരുന്നു. കളിയിൽ രാമൻ തോറ്റു. ലക്ഷ്മണൻ ജയിച്ചു. അതീവസന്തോഷത്തോടെ രാമൻ കൗസല്യയുടെ അടുത്ത് ചെന്നു. എന്താ രാമാ ഇത്ര സന്തോഷം അമ്മ ചോദിച്ചു. അമ്മേ ഇന്ന് ഞങ്ങൾ പന്തുകളിച്ചു. ഞാൻ തോറ്റു, എന്റെ അനുജൻ ജയിച്ചു. അവൻ ജയിച്ചതോർക്കുമ്പോൾ എനിക്കെന്തൊരു സന്തോഷമാണെന്നോ രാമൻ മറുപടി നൽകി..മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ.സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസർ:അൽഫോൻസ പി ജോർജ്.

Content Highlights: Muthassi Ramayana Podcast Episode 5