രാമനും ലക്ഷ്മണനും കാട്ടിലൂടെ സീതാദേവിയെത്തേടി നടക്കുമ്പോൾ ചിറകറ്റുകിടക്കുന്ന ജഡായുവിനെ കണ്ടു
ഇനി നമുക്കു സ്വർണമാനിനെ തേടിപ്പോയ രാമന്റെ അടുത്തേക്ക് ചെല്ലാം. ലക്ഷ്മണൻ ഓടിച്ചെല്ലുമ്പോൾ കാണുന്നത് മാരീചൻ മരിച്ചു കിടക്കുന്നതാണ്. ലക്ഷ്മണനെ കണ്ടതും അമ്പരപ്പോടെ രാമൻ ചോദിച്ചു കുമാരാ ദേവിയെ ഒറ്റയ്ക്കാക്കി നീ എന്തിനു വന്നു? രാക്ഷസന്മാർ ദേവിയെ ഉപദ്രവിക്കില്ലേ...?'ലക്ഷ്മണൻ സംഭവങ്ങളെല്ലാം വിവരിച്ചു.മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Content Highlights: Muthassi Ramayanam Podcast Episode 18