'രാമാ' എന്നെഴുതിയ മോതിരം കണ്ട് സീതാദേവി പൊട്ടിക്കരഞ്ഞു

രാവേറെ കഴിഞ്ഞു. 'രാമാ.... രാമാ...' സീതാദേവി കരയുകയാണ്.മരത്തിന്റെ മുകളിൽ ഇതെല്ലാം കണ്ടും കേട്ട് ഹനുമാൻ വലിയ സങ്കടത്തിലായി. എങ്ങനെ സീതാദേവിയുടെ മുന്നിൽ ചെല്ലണം? പരിചയപ്പെടുത്തണം? തന്നെ ഇതിനു മൻപ് കണ്ടിട്ടില്ലല്ലോ. ഹനുമാൻ ആലോചിച്ചു. ദുഃഖം പോകാൻ ഒരേയൊരു വഴിയേയുള്ളൂ. അത് ഹനുമാനറിയാം.. രാമന്റെ കഥ പറയുക. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.

Content Highlights: Muthassi Ramayanam Podcast Episode 24