ഉറയിൽ നിന്നും വാൾവലിച്ചൂരി സീതാദേവിയെ വെട്ടാനൊരുങ്ങി രാവണൻ
ഹനുമാൻ മരക്കൊമ്പിലിരിക്കുമ്പോൾ ഒരു ശബ്ദം കേട്ടു. ശബ്ദം വന്ന ഭാഗത്തേക്കു നോക്കിയപ്പോൾ, ഹാവൂ... അതാരാ വരുന്നത്? പളപളാന്നു തിളങ്ങുന്ന വസ്ത്രം ധരിച്ച്, വെൺകൊറ്റക്കുട ചൂടി... പത്തുതലയിലും കിരീടം വെച്ച്, പത്തുമുഖത്തും വെച്ച കൊമ്പൻമീശ പിരിച്ചുകൊണ്ട് വരുന്നു.''ഹും... ഇതുതന്നെ രാവണൻ.' ആഞ്ജനേയന് ആളെ മനസ്സിലായി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Content Highlights: Muthassi Ramayanam Podcast Episode 23