കടൽകടക്കാനുള്ള മാർഗവുമായി വരുണദേവൻ
ശ്രീരാമനും ലക്ഷ്മണനും സുഗ്രീവനും ഹനുമാനും മറ്റു വാനരവീരന്മാരും സമുദ്രതീരത്തെത്തി. പരന്നുകിടക്കുന്ന കടൽ നോക്കി വാനരന്മാർ വാ പൊളിച്ചുനിന്നു. സുഗ്രീവൻ അന്തം വിട്ടുപോയി. ആഞ്ജനേയൻ തൊഴുകൈയോടെ രാമനോട് പറഞ്ഞു: പ്രഭോ കടൽ കടക്കാനുള്ള ഉപായം കണ്ടെത്തിയാലും. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
Content Highlights: Muthassi Ramayanam Podcast Episode 31