വയോജനങ്ങൾക്ക് കെ.എസ്.ആർ.ടി.സി. ബസിൽ യാത്രാ സൗജന്യം അനുവദിക്കണം

ചെറുവത്തൂർ: മുഴുവൻ വയോജനങ്ങൾക്കും കെ.എസ്.ആർ.ടി.സി. ബസിൽ യാത്രാ സൗജന്യം അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രൻഡ്‌സ് വെൽഫയർ അസോസിയേഷൻ ചെറുവത്തൂർ ഏരിയ വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു. ചെറുവത്തൂർ എ.കെ.ജി. മന്ദിരത്തിൽ വെച്ച് നടന്ന കൺവൻഷൻ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി ഉദ്ഘാടനം ചെയ്തു. പി. വിലാസിനി അധ്യക്ഷനായി.
ടി.കെ. പദ്മകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കൺവീനർ ഒ. ജാനകി, കൂത്തൂർ കണ്ണൻ, എ. ഗോപാലൻ, കെ.കെ. നായർ, ടി.കെ. വിജയകുമാർ, വി.പി. മുസ്തഫ, കെ. തമ്പായി, ടി.വി. ലക്ഷ്മിക്കുട്ടി, പി.വി. ചന്ദ്രമതി, എ. ലക്ഷ്മി, വി. രവീന്ദ്രൻ, കെ. കാർത്യായനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.കെ. പദ്മകുമാരി (കൺ), പി. വിലാസിനി, കെ. തമ്പായി, കെ. കാർത്യായനി (ജോ. കൺ).
Content Highlights: Senior Citizens Friends Welfare Association convention demands free KSRTC bus travel for all senior citizens.