നസീമ ടീച്ചർ ഇച്ഛാശക്തിയുടെയും കാരുണ്യത്തിന്റെയും പ്രതീകം- എൻ.എ. നെല്ലിക്കുന്ന്

വനിതാ ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ പി.പി. നസീമ ടീച്ചര്‍ അനുസ്മരണം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു
വനിതാ ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ പി.പി. നസീമ ടീച്ചര്‍ അനുസ്മരണം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: ഇച്ഛാശക്തിയുടെയും കാരുണ്യത്തിന്റെയും പ്രതീകമായിരുന്നു ജില്ലയിൽ വനിതാ ലീഗിനെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച നസീമ ടീച്ചറെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന് അനുസ്മരിച്ചു. നസീമയുടെ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രോഗാവസ്ഥയിലും സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ടീച്ചറുടെ വേർപാട് നാടിനും പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ്.

വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് മുംതാസ് സമീറ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആയിഷത്ത് താഹിറ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ബീഫാത്തിമ ഇബ്രാഹിം, റുഖിയ മഞ്ചേശ്വരം, സാബിറ കാസർകോട്, നഫീസ ഉദുമ, നഫീസ അജാനൂർ, പി. സൈനബ, പി.എം. മുനീർ ഹാജി, എ.എം. കടവത്ത്, ടി.കെ.പി. ഷാഹിദ, ഷീബ ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: IUML leader N.A. Nellikkunnu remembered the late Vanitha League leader Naseema Teacher as a symbol of willpower and compassion during a memorial meeting in Kasaragod.