മാങ്ങാട് തെയ്യംകെട്ട്: ആഘോഷ കമ്മിറ്റിയായി

മാങ്ങാട് ബാര പുതിയപുര വയനാട്ടുകുലവൻ തറവാട് തെയ്യം കെട്ട് ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സുജാത ഉദ്ഘാടനം ചെയ്യുന്നു
മാങ്ങാട് ബാര പുതിയപുര വയനാട്ടുകുലവൻ തറവാട് തെയ്യം കെട്ട് ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സുജാത ഉദ്ഘാടനം ചെയ്യുന്നു

മാങ്ങാട് : പുതിയപുര തറവാട്ടിൽ വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ശശി ധരൻ കടവങ്ങാനം, സനൂപ് അബാപുരം എന്നിവർ പ്രശ്‌നചിന്ത നടത്തി. തുടർന്ന് നടന്ന പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സുജാത ഉദ്ഘാടനം ചെയ്തു.

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഭരണസമിതി പ്രസിഡന്റ്‌ അഡ്വ. കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. സുനീഷ് പൂജാരി, ആടിയത്ത് അച്യുതൻ, ചന്ദ്രൻ നാലാംവാതുക്കൽ, സുകുമാരി ശ്രീധരൻ, ജാനകി, മണികണ്ഠൻ മണിയങ്ങാനം, സി.എച്ച്. കുഞ്ഞമ്പു, പി.കെ. രാജേന്ദ്രനാഥ്, കൃഷ്ണൻ ചട്ടഞ്ചാൽ, രാജൻ പെരിയ, നാരായണൻ ചൂരിക്കോട്, ഗണേശൻ അരമങ്ങാനം തുടങ്ങിയവർ സംസാരിച്ചു.

ഏപ്രിൽ ഒൻപത് മുതൽ 11 വരെയാണ് തെയ്യംകെട്ട് ഉത്സവം. ഫെബ്രുവരി 12-ന് രാത്രി കൂവം അളക്കും. മുരളി കുറ്റിക്കോൽ (കണ്ടനാർകേളൻ), ബാലൻ കൂടാനം (വയനാട്ടുകുലവൻ) എന്നിവരാണ് പ്രധാന കോലധാരികൾ. നാരായണൻ നാരംബാടി (വിഷ്ണുമൂർത്തി), ഭാസ്കരൻ കീക്കാനം (കുലവൻ) എന്നിവരാണ് കർമികൾ. ഗംഗാധരൻ കുണ്ട ബദിയടുക്ക ചൂട്ടൊപ്പിക്കും. രമേശൻ തെക്കേക്കര ഏറ്റുകാരനും ഹരിഹരൻ കടവങ്ങാനം കലവറ സൂക്ഷിപ്പുകാരനുമായിരിക്കും.

ഭാരവാഹികൾ: സി.എച്ച്. നാരായണൻ (ചെയ.), കൃഷ്ണൻ ചട്ടഞ്ചാൽ (വർക്കിങ് ചെയ.), തിലകരാജൻ മാങ്ങാട് (ജന. കൺ.), കണ്ണൻ കണ്ണികുളങ്ങര (ട്രഷ.), അച്യുതൻ ആടിയത്ത് (വർക്കിങ് കോഡിനേറ്റർ.), പി.പി. മോഹനൻ (കോഡിനേറ്റർ).

ഉദുമ പടിഞ്ഞാർ വീട് വയനാട്ടുകുലവൻ തറവാട് തെയ്യംകെട്ടിന്റെ ആഘോഷ കമ്മിറ്റി രൂപവത്‌കരണ യോഗം ഡിസംബർ 12-ന് ചേരും.

Content Highlights: The organizing committee for the Vayanattu Kulavan Theyyam festival at Mangad Puthiyapura Tharavadu has been formed, with the festival scheduled for April 9 to 11.