ശാസ്ത്ര കലണ്ടർ നൽകി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ലൂക്ക സയൻസ് കലണ്ടർ വിതരണോദ്ഘാടനം കെ. ദിയയ്ക്ക് നൽകി. ഇ. കെ. സുഹൈൽ നിർവഹിക്കുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ലൂക്ക സയൻസ് കലണ്ടർ വിതരണോദ്ഘാടനം കെ. ദിയയ്ക്ക് നൽകി. ഇ. കെ. സുഹൈൽ നിർവഹിക്കുന്നു.

നീലേശ്വരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നീലേശ്വരം നഗരസഭയിൽ നടത്തി വരുന്ന ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റ ഭാഗമായി നീലേശ്വരം എൻ.കെ. ബി.എം.എ.യു.പി. സ്‌കൂളിലെ മുഴുവൻ ക്ലാസുകളിലും 2027-ലെ ലൂക്ക സയൻസ് കലണ്ടർ നൽകി.

സ്‌കൂൾ ലീഡർ കെ. ദിയയ്ക്ക് നൽകി സാമൂഹികപ്രവർത്തകൻ ഇ.കെ. സുഹൈൽ വിതരണോദ്ഘാടനം നിർവഹിച്ചു. പി.യു. ചന്ദ്രശേഖരൻ അധ്യക്ഷനായി. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗവും ശാസ്ത്രാധ്യാപകനുമായ പി. ബാബുരാജൻ കലണ്ടറിന്റെ ഉപയോഗക്രമം വിവരിച്ചു. പ്രഥമാധ്യാപകൻ എം.ആർ. ശ്യാംഭട്ട്, സയൻസ് ക്ലബ് കൺവീനർ കെ.വി.ദിവ്യ എന്നിവർ സംസാരിച്ചു.

Content Highlights: Kerala Sasthra Sahithya Parishad distributed LUCA science calendars to all classrooms at NKBM AUP School in Nileshwaram as part of the science and cultural fest.