മഹാകവി കുട്ടമത്തിന്റെ ജയന്തി ആഘോഷിച്ചു

ചെറുവത്തൂർ : കുട്ടമത്ത് കുന്നിയൂർ ഹെറിറ്റേജ് സെന്റർ മഹാകവി കുട്ടമത്തിന്റെ ജയന്തി ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണൻ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണുഗോപാലൻ അനുസ്മരണഭാഷണം നടത്തി. ജയറാം പ്രകാശ് അധ്യക്ഷത വഹിച്ചു. അഡ്വ. ഗംഗാധരൻ കുട്ടമത്ത്, കെ.കെ.നായർ, ഇ.രാജഗോപാലൻ, കെ.സുരേന്ദ്രൻ, പി.ഹരീന്ദ്രൻ, കെ.കെ.ഭാനുമതി, വൈ.എം.സി.ചന്ദ്രശേഖരൻ, ഇ.കെ.വിജയകുമാർ എന്നിവർ സംസാരിച്ചു.
ചെറുവത്തൂർ : മഹാകവി കുട്ടമത്ത് സ്മാരക സമിതി സംഘടിപ്പിച്ച കവിയുടെ 147-ാം ജന്മദിനാഘോഷ ഭാഗമായി പൊന്മാലത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് സജീവൻ കുട്ടമത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. ഗംഗാധരൻ കുട്ടമത്ത് സംസാരിച്ചു, ഉണ്ണികൃഷ്ണൻ തളിയിൽ, എം.നാരായണൻ എന്നിവർ സംസാരിച്ചു.