ഗ്യാനേഷ് കുമാറിനെതിരേ ഇടതുമുന്നണി മാർച്ച്

കാഞ്ഞങ്ങാട് : എസ്.ഐ.ആർ. ഉപയോഗിച്ച് ബി.ജെ.പിക്കുവേണ്ടി വോട്ടർപട്ടികയിൽ അട്ടിമറി നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് മാർച്ചും യോഗവും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. ബാബു അധ്യക്ഷനായി. മുൻ എം.എൽ.എ.മാരായ കെ.വി. കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ, എം. കുമാരൻ, ഇടതുമുന്നണി ജില്ലാ കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ, സി.പി.എം. ജില്ലാ സെക്രട്ടറിയറ്റംഗം എം. സുമതി, കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. കെ. രാജ്‌മോഹൻ, സി.പി.ഐ. നേതാക്കളായ കെ.വി. കൃഷ്ണൻ, ടി. കൃഷ്ണൻ, പി. ഭാർഗവി, ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് വി.വി. കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ടി.വി.ബാലകൃഷ്ണൻ, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ പ്രസിഡന്റ് പി.പി. രാജു, എൻ.സി.പി. (എസ്) ജില്ലാ പ്രസിഡന്റ് സുബൈർ പടുപ്പ്, സംസ്ഥാന സെക്രട്ടറി ഉദിനൂർ സുകുമാരൻ, ഐ.എൻ.എൽ. സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, കോൺഗ്രസ് (എസ്) മുൻ ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കേരള കോൺഗ്രസ് സ്‌കറിയ വിഭാഗം ജില്ലാ പ്രസിഡന്റ് രതീഷ് പുതിയപുരയിൽ, പി.കെ.നിഷാന്ത്, കെ.സി.പീറ്റർ, സി.ബാലൻ എന്നിവർ സംസാരിച്ചു.