സംഘാടകസമിതി ഓഫീസ് തുറന്നു

പള്ളിക്കര : നീലേശ്വരം പള്ളിക്കര സെയ്ന്റ് ആൻസ് എ.യു.പി. സ്കൂൾ ആതിഥ്യമരുളുന്ന ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേളയുടെ സംഘാടകസമിതി ഓഫീസ് തുറന്നു. നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി. സജിത്ത് അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി.എം. സന്ധ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. സതീശൻ, കൗൺസിലർമാരായ ഇ. ഷജീർ, എം. ശാന്ത, ഹൊസ്ദുർഗ് എ.ഇ.ഒ. കെ. സുരേന്ദ്രൻ, സ്കൂൾ മാനേജർ സിസ്റ്റർ അന്നമ്മ മത്തായി, എ. വിനോദ്‌കുമാർ, സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ജെസ്സി ജോർജ്, അഞ്ജു എന്നിവർ സംസാരിച്ചു. മേളയുടെ ലോഗോ പ്രകാശനം തിങ്കളാഴ്ച രാവിലെ 10-ന് ഡിസ്കസ് ത്രോ ജൂനിയർ ഏഷ്യൻ മെഡൽ ജേതാവ് കെ.സി. സർവാൻ നിർവഹിക്കും. ഒക്ടോബർ ഏഴ് മുതൽ 10 വരെ നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തിലാണ് മേള.