ബേഡകം മീത്തൽവീട് തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ട് മാർച്ചിൽ

ബേഡഡുക്ക : കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കഴകത്തിലെ ബേഡകം പ്രദേശിക സമിതി ബേഡകം മീത്തൽവീട് തറവാട്ടിൽ വയനാട്ടുകുലവൻ തെയ്യംകെട്ടിന് തീയതി തീരുമാനിക്കുന്നതിന് പ്രശ്‌നചിന്ത, ആഘോഷകമ്മിറ്റി രൂപവത്കരണം എന്നിവ ഞായറാഴ്ച തറവാട്ടിൽ നടന്നു. രാവിലെ പ്രർഥനയ്ക്ക് ശേഷം വിവിധ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികരുടേയും ഭാരവാഹികളുടേയും നാട്ടുകാരുടേയും മാതൃസമിതിയംഗങ്ങളുടേയും സാന്നിധ്യത്തിൽ ദിവാകരൻ ജോത്സ്യൻ കുണ്ടംകുഴി, അനിൽ ജോത്സ്യൻ തോരോത്ത് എന്നിവർ പ്രശ്‌നചിന്ത നടത്തിയാണ് തീയതി നിശ്ചയിച്ചത്. 2027 മാർച്ച് 26, 27, 28 തീയതികളിലാണ് തെയ്യംകെട്ട്. കൂവം അളക്കൽ മാർച്ച് നാലിനും കലവറ നിറയ്ക്കൽ മാർച്ച് 26-നും നടക്കും. 30 വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ തെയ്യംകെട്ട് നടക്കുന്നത്. തൊണ്ടച്ചൻ തെയ്യത്തിൻ്റെ കോലധാരിയായി ജയൻ കുറ്റിക്കോൽ, കണ്ടനാർ കേളൻ തെയ്യത്തിൻെറ കോലധാരിയായി ഷിജു കൂടാനം എന്നിവരെ നിശ്ചയിച്ചു. തൊണ്ടച്ചന്റെ കർമി വാമനൻ മരുതളം, വിഷ്ണു മൂർത്തിയുടെ കർമി ചന്ദ്രൻ മരുതളം എന്നിവരാണ്. കുഞ്ഞിരാമൻ എടമ്പൂരടി ചൂട്ടൊപ്പിക്കൽ കർമം നടത്തും. കലവറ സൂക്ഷിപ്പുകാരനായി രാമകൃഷ്ണൻ കാമലം, ഏറ്റുകാരനായി എം. കുമാരൻ പേര്യ എന്നിവരെ തീരുമാനിച്ചു.

ആഘോഷ കമ്മിറ്റി രൂപവത്കരണ യോഗം കെ. നീലകണ്ഠൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കഴകം പ്രസിഡന്റ് ആർ. കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലൻ, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ, കരിക്കേ പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രൻ നായർ, ബ്ലോക്ക് പഞ്ചായത്തംഗം എ.പി. നിഷ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ടി. രാധ, ടി. മാധവി, ഉത്തരമലബാർ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി. രാജൻ പെരിയ, സെക്രട്ടറി നാരായണൻ ചൂരിത്തോട്, അടുക്കത്ത് ഭഗവതി ക്ഷേത്ര ട്രസ്റ്റി ചെയർമാൻ വി.കെ. ജനാർദനൻ നായർ, എ. ശ്രീവത്സൻ നമ്പ്യാർ, മാധവൻ നായർ പെരളം, എം. അനന്തൻ മുന്നാട്, കുഞ്ഞികൃഷ്ണൻ മാടക്കല്ല്, വി.കെ. കൃഷ്ണൻ നായർ, സരോജിനി തങ്കയത്തടുക്കം, ശാന്ത പുളിക്കാൽ, സരസ്വതി കുണ്ടംകുഴി, തറവാട് ഭരണ സമിതി ഖജാൻജി ടി. മാലിങ്കൻ, പ്രാദേശിക സമിതി സെക്രട്ടറി പി.വി. ഗോപാലൻ, തറവാട് സെക്രട്ടറി രാമകൃഷ്ണൻ കുണ്ടൂച്ചി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കെ. ബലരാമൻ നമ്പ്യാർ മലാങ്കുണ്ട് (ചെയ.), ആർ. കുഞ്ഞികണ്ണൻ, ജനാർദനൻ നായർ പാണൂർ, വേണുഗോപാലൻ നായർ പെരിയ, തമ്പാൻ പെരിയ (വർ. ചെയ.), പി.വി. ഗോപാലൻ ബേഡകം (ജന. കൺ.), ടി. മാലിങ്കൻ (ഖജാ.)