കെ.എം.കെ. പ്ലാറ്റിനം ജൂബിലി: വനിതാസംഗമം സംഘാടകസമിതിയായി

കെ.എം.കെ. പ്ലാറ്റിനം ജൂബിലി 
വനിതാ സംഗമം സംഘാടകസമിതി രൂപവത്‌കരണ യോഗം തൃക്കരിപ്പൂർ പഞ്ചായത്തംഗം കെ.യു. രാമദാസ് ഉദ്ഘാടനം ചെയ്യുന്നു
കെ.എം.കെ. പ്ലാറ്റിനം ജൂബിലി വനിതാ സംഗമം സംഘാടകസമിതി രൂപവത്‌കരണ യോഗം തൃക്കരിപ്പൂർ പഞ്ചായത്തംഗം കെ.യു. രാമദാസ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ: കെ.എം.കെ. സ്മാരക കലാസമിതി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന വനിതാസംഗമത്തിന്റെയും ഉത്തര മേഖലാ കൈകൊട്ടിക്കളി മത്സരത്തിന്റെയും ഭാഗമായി സംഘാടകസമിതി രൂപവത്കരിച്ചു.

തൃക്കരിപ്പൂർ പഞ്ചായത്തംഗം കെ.യു. രാമദാസ് ഉദ്ഘാടനം ചെയ്തു. സുസ്മിത ചന്ദ്രൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. മനു മുഖ്യാതിഥിയായി. ടി.വി. ബാലകൃഷ്ണൻ, ഉദിനൂർ ബാലഗോപാലൻ, ടി.വി. കുഞ്ഞികൃഷ്ണൻ, വി.വി. കൃഷ്ണൻ, ഇ. ബാലകൃഷ്ണൻ, കെ. ഹരീന്ദ്രൻ, വി.വി. രാജശ്രീ, എ.കെ. സുജ, ഇ.വി. ഗണേശൻ, എ. സവിത, കെ.വി. ദീപ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. ദീപ (ചെയ.), എ. സവിത (കൺ.).

Content Highlights: An organizing committee was formed for the women's meet and Kaikottikkali competition as part of the KMK Memorial Arts Society's platinum jubilee.