കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ മുംബൈ ഭീകരാക്രമണ ദിനം ആചരിച്ചു

കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ തോളേനിയിലെ യുദ്ധ സ്മാരകത്തിൽ നടത്തിയ മുംബൈ ഭീകരാക്രമണ ദിനാചരണം.
കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ തോളേനിയിലെ യുദ്ധ സ്മാരകത്തിൽ നടത്തിയ മുംബൈ ഭീകരാക്രമണ ദിനാചരണം.

കരിന്തളം: 2008-ലെ മുംബൈ ഭീകരാക്രമണ ദിനത്തിൽ ജീവത്യാഗം ചെയ്ത ധീരയോദ്ധാക്കളെ കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ അനുസ്മരിച്ചു.

തോളേനിയിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച് ദീപം തെളിയിച്ചു. അനുസ്മരണവും നടത്തി. മുൻ ഐ.ജി. കെ.വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സൈനിക കൂട്ടായ്മ പ്രസിഡന്റ് വസന്തൻ. പി. തോളേനി അധ്യക്ഷനായി. സെക്രട്ടറി ജോഷി വർഗീസ്, വൈസ് പ്രസിഡന്റ് പി.പി. ദാമോദരൻ, എം. മധുസൂദനൻ, അജീഷ് ചന്ദ്രൻ, ടി.വി. ശ്രീജിത്ത്, പി.വി. ബാലകൃഷ്ണൻ, നാരായണൻ പാലാട്ട്, കൃഷ്ണൻ കരിമ്പിൽ എന്നിവർ സംസാരിച്ചു. സൈനിക കൂട്ടായ്മയുടെ സൈനിക് ഭവൻ നിർമാണത്തിനായി സൈനിക കൂട്ടായ്മ രക്ഷാധികാരി കൂടിയായ മുൻ ഐ.ജി. കെ.വി. മധൂസൂദനൻ നൽകിയ 75,000 രൂപയുടെ ചെക്ക് പ്രസിഡന്റ് വസന്തൻ പി. തോളേനിക്ക് കൈമാറി.

Content Highlights: The Kinanur Karinthalam ex-servicemen association observed Mumbai terror attack remembrance day and laid wreaths at the Tholeni war memorial.