കെ.ജി.ഒ.എ. സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്

കാസർകോട്: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ.) സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് നടക്കും. രാവിലെ 9.30-ന് വിദ്യാനഗറിലെ കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മുൻ കേരള രഞ്ജി ട്രോഫി താരം കെ. ചന്ദ്രശേഖര ഉദ്ഘാടനം ചെയ്യും. വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയം, കാസർകോട് ഗവ. കോളേജ് ഗ്രൗണ്ട്, മധൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരം നടക്കുക. സംസ്ഥാനത്തെ 15 ജില്ലാ കമ്മിറ്റികളിലെ ഗസറ്റഡ് ജീവനക്കാർ മത്സരിക്കും. വൈകിട്ട് നടക്കുന്ന സമാപനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ അന്താരാഷ്ട്ര വോളിബോൾ താരം അഞ്ജു ബാലകൃഷ്ണൻ കൈമാറും.

Content Highlights: The KGOA State Cricket Tournament featuring gazetted officers from 15 districts takes place in Kasaragod across three venues.