കെ.എ.എസിനെ തകർക്കരുത്; ധർണ നടത്തി

കാസർകോട്: കെ.എ.എസിനെ തകർക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.ഒ.എ. ജില്ലാ കമ്മിറ്റി ധർണ നടത്തി. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ജി.കെ. മണിവർണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. സി.എസ്. സുമേഷ് അധ്യക്ഷനായി. സെക്രട്ടറി മധു കരിമ്പിൽ, വൈശാഖ് ബാലൻ, എ. ജയചന്ദ്രൻ, ഡോ. വിക്രം കൃഷ്ണൻ, പി.വി. ആർജിത എന്നിവർ സംസാരിച്ചു.
Content Highlights: KGOA district committee staged a dharna at Kasaragod Civil Station demanding the government abandon moves against KAS.