സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചു

നീലേശ്വരം: പിരിഞ്ഞുപോയ ബീഡിത്തൊഴിലാളികൾക്ക് നൽകാനുള്ള കുടിശ്ശിക തീർക്കാൻ ആശ്വാസധനമായി ഒരുകോടി രൂപ അനുവദിച്ച സംസ്ഥാന സർക്കാരിനെ സംയുക്ത സമരസമിതി ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. യോഗത്തിൽ ജില്ലാ ചെയർമാൻ എൻ.സി. രാജു അധ്യക്ഷനായി. കെ.എം. ശ്രീധരൻ, വി.വി. ബാലകൃഷ്ണൻ, കെ. ശശിധരൻ, വി.കെ. കുഞ്ഞിരാമൻ, കെ.വി. ശശി, കെ. ഭാർഗവി, എം. ഷൈലജ, പി. ബേബി, വി. ജാനകി, കെ. ഭാസ്കരൻ, സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പിരിഞ്ഞുപോയ ദിനേശ് ബീഡി തൊഴിലാളികൾക്ക് നാല് വർഷമായി ആനുകൂല്യം അനുവദിക്കാത്ത മാനേജ്‌മെന്റിനെതിരേ കഴിഞ്ഞ നാല് മാസമായി തൊഴിലാളികൾ പ്രതിഷേധമാർച്ചും ധർണയും നടത്തിവരികയാണ്.

Content Highlights: The Joint Action Committee praised the Kerala government for sanctioning Rs 1 crore as relief aid to clear dues owed to retired Dinesh Beedi workers.