ഭിന്നശേഷി പുരസ്‌കാര ജേതാക്കളെ ആദരിച്ചു

കാസർകോട്: ദേശീയ-സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾക്ക് അർഹരായ ജില്ലയിലെ പ്രതിഭകളെ ജില്ലാ സാമൂഹികനീതി ഓഫീസിന്റെ നേതൃത്വത്തിൽ വീടുകളിലെത്തി ആദരിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസർ എ. സേവ്യർ ഒ.കെ. രാജേഷ് എന്നിവർ ചേർന്നാണ് വീടുകളിലെത്തി സ്‌നേഹോപഹാരം സമ്മാനിച്ചത്.

സെറിബ്രൽ പാൾസിയെ അതിജീവിച്ച് പഠനത്തിലും സംഗീതത്തിലും മികച്ച നേട്ടം കൈവരിച്ച് 'ശ്രേഷ്ഠ ദിവ്യാംഗൻ' ദേശീയ പുരസ്‌കാരത്തിന് അർഹനായ നെല്ലിക്കാട്ട് ആരാമത്തിലെ ഇ.പി. ആരോമൽ, സംസ്ഥാന ഭിന്നശേഷി പുരസ്‌കാര ജേതാക്കളായ സൗമ്യശ്രീ (സ്വകാര്യ മേഖലയിലെ മികച്ച ഭിന്നശേഷി ജീവനക്കാരി, ആദൂർ), മർവാൻ മുനവർ (കല/സംഗീത മേഖലയിലെ മികച്ച ഭിന്നശേഷി പ്രതിഭ വിദ്യാനഗർ) എന്നിവരെയാണ് ആദരിച്ചത്.

Content Highlights: Kasaragod Social Justice Department honoured national and state-level differently-abled award winners at their residences.