കരിപ്പോടി പെരുങ്കളിയാട്ടം: നിലംപണി തുടങ്ങലും പാലക്ക് കുറിയിടലും ഇന്ന്

പാലക്കുന്ന്: കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ പ്രധാന ചടങ്ങുകളായ നിലംപണി തുടങ്ങലും, പാലക്ക് കുറിയിടലും ഞായറാഴ്ച നടക്കും. രാവിലെ 8.53 മുതൽ 10.20 വരെയുള്ള മുഹൂർത്തത്തിലാണ് നിലംപണി തുടങ്ങൽ ചടങ്ങ് നടക്കുന്നത്. തുടർന്ന് പാലക്ക് കുറിയിടലും നടക്കും. 17 വർഷത്തിന് ശേഷമാണ് ഇവിടെ പെരുങ്കളിയാട്ടം നടക്കുന്നത്. ജനുവരി 22 ന് തുടങ്ങി 27-ന് പെരുങ്കളിയാട്ടം സമാപിക്കും.
Content Highlights: Key rituals for the Karippodi Muchilot Bhagavathi Temple Perumkaliyattam, held after a gap of 17 years, will take place on Sunday.