സുരേന്ദ്രനെ അനുസ്മരിച്ച് സി.പി.എം.

സി.പി.എം. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി നടത്തിയ സുരേന്ദ്രൻ അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
സി.പി.എം. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി നടത്തിയ സുരേന്ദ്രൻ അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട സി.ഐ.ടി.യു. പ്രവർത്തകൻ സുരേന്ദ്രന്റെ രക്തസാക്ഷിത്വദിനം ആചരിച്ച് വോളന്റിയർ മാർച്ചും പ്രകടനവും നടത്തി. 29 വർഷം മുൻപാണ് പയ്യന്നൂർ കോറോം സ്വദേശിയായ സുരേന്ദ്രൻ കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട്ടെ ചുമട്ടുതൊഴിലാളിയായിരുന്നു.

പുതിയകോട്ടയിൽ നടന്ന അനുസ്മരണസമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ ഉദ്ഘാടനംചെയ്തു. സുരേന്ദ്രനെ കൊലപ്പെടുത്തിയ ആർ.എസ്.എസുകാർ ഇന്നും അതേ കൃത്യം നിർവഹിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാനാണ് ആർ.എസ്.എസ്സിന്റെ ആക്രമണം. സി.പി.എം. കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ലെന്നും ജയരാജൻ പറഞ്ഞു. സി.പി.എം. കാഞ്ഞങ്ങാട് എരിയാ സെക്രട്ടറി അഡ്വ. കെ. രാജ്‌മോഹൻ അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. രമേശൻ, അഡ്വ. പി. അപ്പുക്കുട്ടുൻ, വി.വി. പ്രസന്നകുമാരി, കെ.വി. രാഘവൻ, കെ. മോഹനൻ എന്നിവർ സംസാരിച്ചു.

Content Highlights: CPM state committee member P Jayarajan inaugurated the Surendran commemoration meet organised by the party area committee in Kanhangad.