ഫർണിച്ചർ വിതരണംചെയ്തു

ചെറുവത്തൂർ: ഗ്രാമപ്പഞ്ചായത്ത് 2026 -27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബത്തിലെ വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മിനിമോൾ വിതരണോദ്ഘാടനം നിർവഹിച്ചു. വി.വി. റീന അധ്യക്ഷയായി. കരുണാകരൻ മുട്ടത്ത്, വി. പദ്മിനി, കൃഷ്ണൻ പത്താനത്ത്, ശാന്ത കന്യാടിൽ, എം.വി. ഷിജു, സി.കെ. സമീറ, സി.കെ. മുംതാസ്, ഫിഷറീസ് ഓഫീസർ സംഗീത എന്നിവർ സംസാരിച്ചു.
Content Highlights: Cheruvathur Grama Panchayat distributed study furniture to students from fishermen families under its annual plan.