രാത്രി മഴ: കൊടക്കവയൽ പാടശേഖരം വെള്ളത്തിലായി

വെള്ളത്തിലായ കൊടക്കവയൽ പാടശേഖരം
വെള്ളത്തിലായ കൊടക്കവയൽ പാടശേഖരം

ചെറുവത്തൂർ: കഴിഞ്ഞ മൂന്ന് ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിൽ കൊടക്കവയൽ (കുട്ടമത്ത്-തിമിരി) പുഞ്ചപാടം വെള്ളത്തിനടിയിലായി. നാല് ദിവസം മുമ്പ്‌ ഞാറ് നട്ട് കയറിയ പാടവും നടാൻ പാകമാക്കിയ പാടവും വെള്ളത്തിലായതോടെ കർഷകർ കണ്ണീരിലായി.

തൊഴിലാളികളെ കിട്ടാതെ പ്രയാസപ്പെടുന്ന കർഷകർ മറുനാടൻ തൊഴിലാളികളെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത്. പാടം ഒരുക്കാൻ തമിഴ് നാട്ടിൽനിന്ന്‌ ട്രാക്ടറും സ്ത്രീ തൊഴിലാളികളുമെത്തിയാണ് കഴിഞ്ഞഏതാനും വർഷമായി പുഞ്ച കൃഷിയിറക്കുന്നത്. മുൻകാലങ്ങളിൽ തുലാത്തിൽ നട്ട് തീരുന്ന പാടമാണിത്. ഇത്തവണ അല്പം വൈകിയാണ് കൃഷിയിറക്കിയത്. അപ്രതീക്ഷിതമായെത്തിയ മഴയിൽ പാടശേഖരം വെള്ളത്തിലായതോടെ പുഞ്ചകൃഷിയും അവതാളത്തിലായി.

Content Highlights: Incessant night rains have submerged the Kodakkavayal paddy fields in Cheruvathur, causing severe distress to local farmers.