ആരാധ്യ എം. മകേഷ് കേരളാ ടീമിൽ

ആരാധ്യ എം.മകേഷ്
ആരാധ്യ എം.മകേഷ്

തൃക്കരിപ്പൂർ: ജാർഖണ്ഡിൽ നടക്കുന്ന ദേശീയ സ്കൂൾസ് സബ്ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ ടീമിൽ ഇടംനേടി തൃക്കരിപ്പൂരുകാരി ആരാധ്യ എം. മകേഷ്. മിഡ്ഫീൽഡറായാണ് ആരാധ്യ ടീമിൽ ഇടംനേടിയത്. തൃക്കരിപ്പൂർ സെയ്ന്റ് പോൾസ് എ.യു.പി. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. തൃക്കരിപ്പൂർ ഡ്രീംസ്‌ ഗേൾസ് ഫുട്ബോൾ അക്കാദമിയിലാണ് കഴിഞ്ഞ നാലുവർഷമായി പരിശീലനം നടത്തുന്നത്. പള്ളിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ തൃക്കരിപ്പൂർ വൈക്കത്തെ വി.എം. മകേഷിന്റെയും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ലർക്ക് ബി.പി. മാലതിയുടെയും മകളാണ്.

Content Highlights: Trikaripur native Aaradhya M Makesh has been selected for the Kerala team in the National Schools Sub-Junior Girls Football Championship.