യുവമോർച്ച റാലിയും പൊതുസമ്മേളനവും

തലശ്ശേരി: യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണൻ ബലിദാനദിനമായ ഡിസംബർ ഒന്നിന് യുവമോർച്ച തലശ്ശേരിയിൽ ബഹുജന റാലിയും പൊതുസമ്മേളനവും നടത്തും. വൈകിട്ട് നാലിന് വാടിക്കൽ രാമകൃഷ്ണ മന്ദിരം പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കും. പൊതുസമ്മേളനത്തിൽ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന സമിതിയംഗം എൻ. ഹരിദാസ് എന്നിവർ സംസാരിക്കും. കണ്ണൂർ സൗത്ത് ജില്ലയിൽ കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി, മട്ടന്നൂർ, ചിറ്റാരിപ്പറമ്പ്, പേരാവൂർ, ഇരിട്ടി, ചക്കരക്കൽ, കതിരൂർ, ധർമടം എന്നീ 10 കേന്ദ്രങ്ങളിൽ റാലിയും സമ്മേളനവുമുണ്ടാകും. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷ ശ്രുതി പൊയിലൂർ, കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് അർജുൻ വാസുദേവ്, ജനറൽ സെക്രട്ടറിമാരായ കെ.എസ്. ജിഷ്ണു, എ.കെ. രാഹുൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ലളിതാ സഹസ്രനാമ സമൂഹാർച്ചന
കൂത്തുപറമ്പ്: കരേറ്റ സ്വയംവര പാർവതി ക്ഷേത്രത്തിൽ ഞായറാഴ്ച ലളിതാസഹസ്രനാമ സമൂഹാർച്ചന നടക്കും. വിശേഷാൽ പൂജകൾ, നാമജപം, സ്വയംവരപൂജ, സ്വയംവരഹോമം, പ്രസാദസദ്യ എന്നിവയുണ്ടാകും.
പുസ്തക ചർച്ച
കതിരൂർ: കെ. ദാമോദരൻ മാസ്റ്റർ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ആർ. ഉണ്ണിമാധവൻ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ചേയാ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി. കെ. ലെജു മനോജ് പുസ്തകത്തെ പരിചയപ്പെടുത്തി. മുരിക്കോളി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ. കുമാരൻ, എം.കെ. രാജു എന്നിവർ സംസാരിച്ചു.
Content Highlights: Yuva Morcha will organize a mass rally and public conference in Thalassery on December 1 to commemorate K.T. Jayakrishnan master.