അനുമോദിച്ചു

ഇരിട്ടി: സാവേരി പബ്ലിക്കേഷൻസിന്റെ ഒ.എൻ.വി. പുരസ്കാരം, സാഹിത്യ ശ്രീ പുരസ്കാരം എന്നിവയ്ക്ക് അർഹയായ എഴുത്തുകാരി എം.കെ. വിജയലക്ഷ്മി മുഴക്കുന്നിനെ സീനിയർ സിറ്റീസൺ കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. എ. കുഞ്ഞിരാമൻ നമ്പ്യാർ അധ്യക്ഷതവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് ഉപഹാരസമർപ്പണം നടത്തി. വി.പി. ചന്ദ്രഭാനു, വർഗീസ് ജോസഫ് നടപ്പുറം, കെ.പി. നമേഷ് കുമാർ, ദീപ ഗിരീഷ്, വി.ഡി. ജോസ്, ഇ.പി. അബ്ദുൾ ഖാദർ, സുഭാഷ്, പി.കെ. മൂസക്കുട്ടി ഹാജി, ജോൺസൺ എടത്തൊട്ടി എന്നിവർ സംസാരിച്ചു.
Content Highlights: Writer M. K. Vijayalakshmi Muzhakkunnu was felicitated by the Senior Citizens Congress for winning literary awards.