എയ്ഡ്‌സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ഒന്നിന്

കണ്ണൂർ: ലോക എയ്ഡ്‌സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച കണ്ണൂർ ടൗൺസ്ക്വയറിൽ മേയർ പി. ഇന്ദിര നിർവഹിക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. വിനോദ് കുമാർ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനാണ് മുഖ്യാതിഥി. കളക്ടറേറ്റ് കാമ്പൗണ്ടിൽ റാലി എ.ഡി.എം. കെ. ബാലഗോപാലൻ ഫ്ളാഗ് ഓഫ് ചെയ്യും. തിങ്കളാഴ്ച വൈകീട്ട് ആറരയ്ക്ക് കാൾടെക്‌സ് ഗാന്ധി സർക്കിളിൽ എയ്ഡ് ദിനാചരണ ദീപം തെളിക്കും.

പത്രസമ്മേളനത്തിൽ ജില്ലാ ടി.ബി. ആൻഡ് എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. സി.എഫ്. സിബി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ആ) ഡോ. ബി. സന്തോഷ്, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ വി.എ. ഷബീർ, ജില്ലാ ഡെപ്യൂട്ടി എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി. സുധീഷ്, ജില്ലാ ടി.ബി., എച്ച്.ഐ.വി. കോഡിനേറ്റർ പി.പി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

Content Highlights: Kannur Mayor P. Indira will inaugurate the district-level World AIDS Day observance at Kannur Town Square on Tuesday.