വിദ്യാരംഗം സർഗോത്സവം

പാനൂർ ഉപജില്ലാ വിദ്യാരംഗം കലാവേദി സർഗോത്സവം മൊകേരി പഞ്ചായത്ത്പ്രസിഡൻ്റ് കനകം കുനിയിൽ ഉദ്ഘാടനം ചെയ്യുന്നു
പാനൂർ ഉപജില്ലാ വിദ്യാരംഗം കലാവേദി സർഗോത്സവം മൊകേരി പഞ്ചായത്ത്പ്രസിഡൻ്റ് കനകം കുനിയിൽ ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സർഗോത്സവം മൊകേരി ഈസ്റ്റ്‌ യു.പി. സ്കൂളിൽ നടന്നു. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡൻറ്‌ ഉദ്ഘാടനംചെയ്തു. എ.ഇ.ഒ. ബൈജു കേളോത്ത് അധ്യക്ഷനായി. കവി വീരാൻകുട്ടി പ്രഭാഷണം നടത്തി. ഉപജില്ലാ കോഡിനേറ്റർ കെ.എം. സുനലൻ പദ്ധതി വിശദീകരിച്ചു. വാർഡ് അംഗം ഷിനന്റു കോട്ടായി, ബി.പി.സി. മുഹമ്മദ്‌ കാട്ടിൽ, എം.കെ. രാജൻ, പി. അരവിന്ദൻ, കെ. കൃഷ്ണൻ, കെ.കെ. വിനോജ്, ടി. അരുൺകുമാർ, ആതിര സന്ദീപ് എന്നിവർ സംസാരിച്ചു. മുരുകൻ കാട്ടാക്കടയുടെ കനൽപ്പൊട്ട് എന്ന കവിതയുടെ നൃത്തശില്പാവിഷ്കാരം ഒരുക്കി. മധു കടത്തനാട്, കെ.പി. രാമചന്ദ്രൻ, എം.വി. ജനാർദനൻ, പവി കൊയ്യോട്, സുധി പാനൂർ, ജിഷ്ണു നിള്ളങ്ങൽ, നിശാറാണി എന്നിവർ വിവിധ ശില്പശാലകൾക്ക് നേതൃത്വംനൽകി.

Content Highlights: Sub-district Vidhyarangam Kala Sahitya Vedi Sargotsavam was held at Mokeri East UP School in Panoor.