ബി.കെ. 55 ക്രിക്കറ്റ് ക്ലബിന് ജയം

തലശ്ശേരി: ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി ബി.കെ. 55 ക്രിക്കറ്റ് ക്ലബ് 281 റൺസിന് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി.

ബി.കെ. ക്ലബ് 45 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 333 റൺസെടുത്തു. ഫോർട്ട് ക്ലബ് 19.2 ഓവറിൽ 52 റൺസിന് എല്ലാവരും പുറത്തായി. ധീരജ് പ്രേമിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു.

കോണാർവയൽ സ്റ്റേസിയത്തിൽ ഞായറാഴ്ച ടെലിച്ചറി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ് തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബിനെ നേരിടും.

Content Highlights: Thalassery BK 55 Cricket Club secured a massive 281-run victory over Kannur Fort Cricket Club in the District Cricket Association A Division League.