വിജയോത്സവം സംഘടിപ്പിച്ചു

പെരുമ്പടവ്: തലവിൽ ഗവ. എൽ.പി. സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ കലോത്സവം, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേള എന്നിവയിൽ അഭിമാന നേട്ടം കൈവരിച്ച വിദ്യാർഥികളെ ഉപഹാരങ്ങൾ നല്കി അനുമോദിച്ചു.
ഗണിത മാഗസിൻ നിർമാണത്തിൽ ഒന്നാംസ്ഥാനം നേടിയ സ്കൂളിന് ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.പി. ഗോപി ഉപഹാരം നല്കി.
പ്രഥമാധ്യാപിക സെലിൻ ജോസഫ്, പി.വി. വിനോദ് കുമാർ, ജോജി ആനിത്തോട്ടം, കെ.പി. കുഞ്ഞികൃഷ്ണൻ, കെ. അഞ്‌ജു എന്നിവർ സംസാരിച്ചു.
Content Highlights: Talavil Govt LP School organised Vijayolsavam to felicitate students who excelled in sub-district arts and science fairs.