റബർ ഇറക്കുമതി നിരോധിക്കണം-റബർ കർഷകസംഘം

പേരാവൂർ: കർഷകർക്ക് ആശ്വാസമായി വില ഉയരുകയും വിഴിഞ്ഞം തുറമുഖത്ത് ഇറക്കുമതി ചെയ്തപ്പോൾ വിലകുറയുകയും ചെയ്ത പശ്ചാത്തലത്തിൽ റബർ ഇറക്കുമതി നിർത്തണമെന്ന് പെരുമ്പുന്ന റബർ കർഷക സംഘം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. മുരിങ്ങോടി കൈരളി വായനശാല ഹാളിൽ പഞ്ചായത്തംഗം സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ് ബാബു ജോസ് അധ്യക്ഷനായി. ആൻസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. കെ.നമ്യ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗം കെ.കെ. അംബുജാക്ഷൻ, ജോൽസന, റെന്നി വർഗീസ്, വിൽസൻ ഉമ്മൻ, ബാബു അബ്രാഹം, സി.കെ. മോഹനൻ എന്നിവർ സംസാരിച്ചു. 70 കഴിഞ്ഞവരും ഇപ്പോഴും ടാപ്പിങ് ജോലി ചെയ്യുന്നവരുമായജോർജ് തെങ്ങുംതോട്ടത്തിൽ, ജോർജ് മാളിയേക്കൽ, ജോസഫ് കുന്നത്ത്, ജോസ് ആക്കൽ, ആന്റണി ആക്കൽ, പി. പുരുഷോത്തമൻ, എം.പി. ദേവരാജൻ, ജോസഫ് മുളക്കൽ എന്നിവരെ ആദരിച്ചു.

Content Highlights: Perumbunna rubber farmers association demanded a ban on rubber imports following price drops caused by consignments arriving at Vizhinjam port.