സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണം: ആർ.എസ്.പി.

ആർ.എസ്.പി. മട്ടന്നൂർ മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി പി.വിജിത്ത്കുമാർ ഉദ്ഘാടനം ചെയ്യുന്നു
ആർ.എസ്.പി. മട്ടന്നൂർ മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി പി.വിജിത്ത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് വേണ്ടി സ്ഥലം വിട്ടുനൽകിയവർക്ക് പുനരധിവാസത്തിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന്റെ വിലനിർണയവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്ന് ആർ.എസ്.പി. മട്ടന്നൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി. വിജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. സി.ജെ. ജോസ് അധ്യക്ഷനായി. ജോൺസൺ പി. തോമസ്, വി. ഷാജി, സുദേഷ്‌കുമാർ, രാജീവൻ തോലമ്പ്ര, കെ.എൻ.പി. നാസർ, ദേവസ്യ കോളയാട്, ജിഷ്ണു മോഹനൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ​സെക്രട്ടറിയായി സി.ജെ. ജോസിനെ തിരഞ്ഞെടുത്തു.

Content Highlights: RSP demands an investigation into alleged corruption regarding the valuation of land acquired for Kannur airport rehabilitation.