പുരോഗമന കലാസാഹിത്യ സംഘം നാടകപാഠശാല തുടങ്ങി

നാടകപാഠശാല കുട്ടി മാക്കൂലിൽ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യുന്നു
നാടകപാഠശാല കുട്ടി മാക്കൂലിൽ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയുടെ സംസ്ഥാന നാടകപാഠശാല യുവനം കുട്ടിമാക്കൂൽ ശ്രീനാരായണമഠം ഓഡിറ്റോറിയത്തിൽ എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനംചെയ്തു.

മലയാളി ജീവിതത്തിന്റെ

അവിഭാജ്യഘടകമാണ് നാടകമെന്നും മലയാളി നേടിയ പുരോഗതിക്ക് നാടകവേദിയോട് നാം കടപ്പെട്ടിരിക്കുന്നുവെന്നും അശോകൻ ചരുവിൽ പറഞ്ഞു. ഡോ. കെ.പി. മോഹനൻ അധ്യക്ഷനായി. കരിവെള്ളൂർ മുരളി, ഡോ. മിനി പ്രസാദ്,

മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, സി.കെ. രമേശൻ, സുരേഷ് ബാബു ശ്രീസ്ഥ, എം.കെ. മനോഹരൻ, ടി.പി. വേണുഗോപാലൻ, നാരായണൻ കാവുമ്പായി, കെ.കെ. ലതിക, ജിഷ സി. ചാലിൽ, ജിനേഷ് കുമാർ എരമം, വിജില മഹേഷ്, ടി.എം. ദിനേശൻ എന്നിവർ സംസാരിച്ചു.

സംവിധായകൻ മനോജ് നാരായണനാണ് പാഠശാല ഡയറക്ടർ. വി.ഡി. പ്രേം പ്രസാദ്, ശ്രീജ ആറങ്ങോട്ടുകര, രാജ്മോഹൻ നീലേശ്വരം, സാംകുട്ടി പട്ടംകരി, ഡോ നിലൂഫർ എന്നിവർ വിഷയാവതരണം നടത്തി. എ.വി. അജയകുമാർ, ഇ.ഡി. ബീന, ശ്രീധരൻ സംഘമിത്ര, ജിനേഷ് കുമാർ എരമം, ടി.കെ. ബിന്ദു എന്നിവർ മോഡറേറ്റർമാരായി. സബർമതി വില്ലേജ് തീയേറ്റർ ഒരു കോയിക്കോടൻ ഹൽവ നാടകം അവതരിപ്പിച്ചു. അരങ്ങിന്റെ വർത്തമാനം

പാനൽ ചർച്ചയിൽ ഡോ. ജയിംസ് പോൾ, പ്രദീപ് മണ്ടൂർ, രജിത മധു, ഡോ. ജിനേഷ് കുമാർ എരമം,

സുരാജ് ചിറക്കര, യു. ബ്രിജേഷ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച സമാപിക്കും.

Content Highlights: Writer Ashokan Charuvil inaugurated the state drama workshop organised by Purogamana Kala Sahitya Sangham in Thalassery.