പൊതുവാച്ചേരി-മണിക്കിയിൽ- വെള്ളച്ചാൽ റോഡ് നവീകരണം തുടങ്ങി

പെരളശ്ശേരി: ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവാച്ചേരി- മണിക്കിയിൽ-വെള്ളച്ചാൽ റോഡിന്റെ നവീകരണപ്രവൃത്തികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മണിക്കിയിൽ അമ്പലംമുതൽ വെള്ളച്ചാൽവരെ റോഡ് റീ ടാർചെയ്യുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ കലുങ്ക് നിർമാണവും പുരോഗമിക്കുന്നുണ്ട്.
അതേസമയം, പൊതുവാച്ചേരിമുതലുള്ള ഭാഗം നേരത്തെതന്നെ പൂർണമായും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. റോഡിലെ ടാർ ഇളകി കരിങ്കൽ ചീളുകൾ റോഡിലാകെ ചിതറിക്കിടക്കുന്നു.
വാഹനങ്ങൾ കടന്നുപോകുമ്പോൾ ഈ കല്ലുകൾ തെറിക്കുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. റോഡിന്റെ തകർന്നുകിടക്കുന്ന ഈ ഭാഗംകൂടി അടിയന്തരമായി നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Content Highlights: Renovation works of the Pothuvacheri-Manikkayil-Vellachal road under the grid project have commenced in Peralassery.