സംസ്ഥാന ഭിന്നശേഷി അവാർഡ് പിലാത്തറ ഇൻസ്പയർ ശൈലം വില്ലേജിന്

പിലാത്തറഇൻസ്പയർ ശൈലം വില്ലേജിലെ തൊഴിൽ പരിശീലിക്കുന്നവർ
പിലാത്തറഇൻസ്പയർ ശൈലം വില്ലേജിലെ തൊഴിൽ പരിശീലിക്കുന്നവർ

പിലാത്തറ: 2026-ലെ സംസ്ഥാന ഭിന്നശേഷി പുരസ്കാരം പിലാത്തറയിലെ ഇൻസ്പയർ ശൈലം വില്ലേജിന് ലഭിച്ചു. ഭിന്നശേഷിക്കാർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുകയും അവരെ തൊഴിൽമേഖലയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് ഇൻസ്പയറിന് വീണ്ടും സംസ്ഥാനതല അംഗീകാരം. 25,000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും അടങ്ങുന്ന പുരസ്കാരം ഡിസംബർ മൂന്നിന് ഭിന്നശേഷി ദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും

ചെറുതാഴം പുത്തൂരിൽ ശീരവള്ളി ഇല്ലം തറവാട് കേന്ദ്രീകരിച്ചാണ് ഇൻസ്പയർ പ്രവർത്തിക്കുന്നത്. ഉണ്ണി ശീരവള്ളി പുത്തൂർ ആണ് കോ - ഓർഡിനേറ്റർ.

Content Highlights: Pilathara Inspire Sailam Village has won the Kerala State Disability Award for providing employment opportunities and empowering differently abled persons.