പെരളം യു.പി. സ്കൂൾ വിജയോത്സവം

കരിവെള്ളൂർ: പെരളം യു.പി. സ്കൂൾ വിജയോത്സവം കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ്സ് ജൂനിയർ ഉദ്ഘാടനം എ.ഇ.ഒ. എം.എ. അബ്ദുൽ ബഷീർ നിർവഹിച്ചു. വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെരളം പൊതുജന വായനശാല കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുക്കിയ പുസ്തകക്കൂട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി.പി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി. സുലോചന, പ്രഥമാധ്യാപിക പി. ലീന, കെ. പവിത്രൻ, ഇ.പി. നീതു, കെ. ജയാനന്ദ്, എ. ശാരദ, പി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
Content Highlights: Karivellur Peralam UP School celebrated Vijayolsavam, inaugurated by Panchayat President P Rameshan.