പയ്യാവൂർ വില്ലേജ് ഓഫീസ് സ്മാർട്ട് ആകുന്നു; 50 ലക്ഷം അനുവദിച്ചു

പയ്യാവൂർ: സംസ്ഥാനത്തെ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിട നിർമാണ പദ്ധതിയിലേക്ക് പയ്യാവൂർ വില്ലേജ് ഓഫീസിനെ തിരഞ്ഞെടുത്തതായി സജീവ് ജോസഫ് എം.എൽ.എ. അറിയിച്ചു. കെട്ടിട നിർമാണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചു. പൊതുജനങ്ങൾക്ക് ആധുനിക സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വേഗത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ കെട്ടിടത്തിൽ എത്തുന്നവർക്കായി ഫ്രണ്ട് ഓഫീസ് സംവിധാനം, കാത്തിരിപ്പ് കേന്ദ്രം, ശുദ്ധജലം, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ഇതിനുപുറമെ ജീവനക്കാർക്ക് സുഗമമായി ജോലി ചെയ്യുന്നതിനായി ഹാഫ് ക്യാബിൻ അടക്കമുള്ള ആധുനിക സൗകര്യങ്ങളും ഉണ്ടാകുമെന്ന് എം.എൽ.എ. അറിയിച്ചു.

Content Highlights: Payyavoor village office is set to become smart with a fund allocation of 50 lakh rupees for a modern building and advanced amenities, announced MLA Sajeev Joseph.