പയ്യന്നൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി ശില്പശാല സമാപിച്ചു

പയ്യന്നൂർ ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി ശില്പശാല പഞ്ചായത്ത് പ്രസിഡൻ്റ് ലൈസമ്മ തോമസ് ഉദ്ഘാടനം ചെയ്യുന്നു
പയ്യന്നൂർ ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി ശില്പശാല പഞ്ചായത്ത് പ്രസിഡൻ്റ് ലൈസമ്മ തോമസ് ഉദ്ഘാടനം ചെയ്യുന്നു

ചെറുപുഴ: പയ്യന്നൂർ ഉപജില്ല വിദ്യാരംഗം കലാ-സാഹിത്യവേദി സർഗോത്സവം ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ ലൈസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ലളിത ബാബു അധ്യക്ഷയായി. ശില്പി ഉണ്ണി കാനായി സർഗസംഗമവും കെ. യപ്രകാശ് വിശദീകരണവും നടത്തി. പി.എൻ. ഉണ്ണികൃഷ്ണൻ, ബി.പി.സി. കെ. വിജിത്ത്, വി. കൃഷ്ണൻ, സി.വി. ബാബു, നാരായണൻ പുതുമന, ടി.വി. രമേശ്ബാബു, ജമുന രഞ്ജിത്‌, എലൈൻ കെ. ഡിക്സൺ, പി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

സമാപാന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സതീശൻ കാർത്തികപ്പളളി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ലീന വില്യം അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എ.ഇ.ഒ. എം.എ. അബ്ദുൾ ബഷീർ മുഖ്യാതിഥിയായിരുന്നു.

സർട്ടിഫിക്കറ്റുകളും സമ്മാനവും സ്കൂൾ മാനേജർ കെ.കെ. വേണുഗോപാൽ വിതരണം ചെയ്തു. വി.സി. ഷാജി, കുട്ടിച്ചൻ തുണ്ടിയിൽ, മഞ്ജു മധു, കെ.സി. സതീശൻ, റോബിൻ വർഗീസ് എന്നിവർ സംസാരിച്ചു.

Content Highlights: The Payyannur sub-district Vidyarangam Kala Sahitya Vedi Sargolsavam workshop concluded at Cherupuzha JMUP School.